നേമം അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിച്ച് തലകീഴായി മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
കരമന- കളിയിക്കാവിള ദേശീയപാതയില്‍ നേമത്ത് പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ വൈകുന്നേരം രണ്ടരയോടെയാണ് അപകടം നടന്നത്. കാര്‍ ഡിവൈഡറിലിടിച്ച ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും നേമം പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ആറുപേരെയും പുറത്തെടുത്തത്.
ഇട റോഡില്‍ നിന്നും വന്ന ഒരു വാഹനത്തെ കണ്ട് കാര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രാവച്ചമ്ബലം ഭാഗത്തു നിന്നും പാപ്പനംകോട്ടേയ്ക്ക് വന്ന കാറാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
