കോട്ടയം കുമരകം : കൊല്ലകേരിയിൽ മാന്തറ രഘുവിന്റെ മകൻ
രതീഷ് (കുഞ്ഞമ്മ 33) വീട്ടിലേക്കുള്ള
യാത്രമദ്ധ്യേ പാടത്തെ വെള്ളത്തിൽ
വീണു മരിച്ചു.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വെള്ളത്തിൽ വീണു കിടന്നിരുന്ന രതീഷിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം കുമരകം പോലീസെത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം നാളെ ഉച്ചതിരിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ നടക്കും.
