നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ്ഞ്:മലപ്പുറം വണ്ടൂർ സ്വദേശിനി മരണപ്പെട്ടു 6പേർക്ക് പരിക്ക് കോഴിക്കോട്  താമരശ്ശേരി:കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരിയായ വണ്ടൂർ സ്വദേശിനി മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂർ അയനിക്കാട് സ്വദേശിനിയായ സൈനബ (70) ആണ് മരണപ്പെട്ടത്.ആമിന (45), നയീമ (21), ഹുസൈന് (28), അസ് ലിൻ (10), റിസ് ന പി പി (11), നാസിൽ (14) എന്നിവർക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട്

മെഡിക്കൽ കോളേജ് ആശുപത്രിയിലും

മറ്റുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ

ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം

ഭാഗത്തേക്ക് വരികയായി രുന്ന കാറാണ്

അപകടത്തിൽപ്പെട്ടത്


Post a Comment

Previous Post Next Post