ലോറിയുടെ പിൻചക്രം കയറിയിറങ്ങി. പട്ടാമ്പിയിൽ ഒരാൾ മരിച്ചുപാലക്കാട്‌ പട്ടാമ്പി : മേലെ പട്ടാമ്പിയിൽ ലോറിക്ക് അടിയിലേക്ക് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരൻ (50) ആണ് മരിച്ചത്.


മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷനിൽ നിർത്തിയിട്ട ലോറിയുടെ പിൻവശത്തെ ടയറിന് മുന്നിലേക്ക് ഇയാൾ എടുത്ത് ചാടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ  കാണാം.


മുന്നിലേക്ക് എടുത്ത ലോറിയുടെ പിൻവശത്തെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറി ഇറങ്ങി.

ആത്മഹത്യ എന്നാണ് പട്ടാമ്പി പൊലീസ് പ്രാഥമികമായി അറിയിക്കുന്നത്. മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.Post a Comment

Previous Post Next Post