ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ആനക്കര സ്വദേശിനി മരിച്ചു



പാലക്കാട്‌ തൃത്താല ആനക്കര : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ആനക്കര സ്വദേശിനി മരിച്ചു.ആനക്കര കീഴ്പാടത്ത് വീട്ടിൽ ജാനകി (68) ആണ് മരിച്ചത്

കാലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കൾ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post