ആറ്റിങ്ങലിൽ ബൈക്ക് ഇടിച്ച് സ്ത്രീയ്ക്കും ബൈക്ക് യാത്രികനും പരിക്ക്.



 തിരുവനന്തപുരം ആറ്റിങ്ങൽ:ആറ്റിങ്ങലിൽ ബൈക്ക് ഇടിച്ച്

സ്ത്രീയ്ക്കും ബൈക്ക് യാത്രികനും

പരിക്ക്.ഇന്ന് രാവിലെ 9 മണിയോടെ

നഗരസഭ കാര്യാലയത്തിന് മുന്നിൽ

ദേശീയപാതയിലാണ് അപകടം നടന്നത്.

ഇന്റലിജെൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ

കൊടുമൺ സ്വദേശി ശിവകുമാർ ( 35 ) ന്റെ

ബൈക്ക് ആണ് അപകടത്തിൽപ്പെടുന്നത്.

നഗരസഭക്ക് സമീപത്തെ എടിഎം

കൗണ്ടറിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു

കടക്കാൻ ശ്രമിച്ച ചിറയിൻകീഴ് അഴൂർ

സ്വദേശി ലൈല (50) യെയാണ്

ശിവകുമാർ ഓടിച്ചിരുന്ന

അപകടത്തെ തുടർന്ന്

റോഡിലേക്ക് തെന്നി നിരങ്ങി വീണ

ബൈക്ക് ഇടിച്ചത്.

ബൈക്കിൽ നിന്ന്

ഇദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ

ലൈലക്കും സാരമായ പരിക്കേറ്റു.

സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും

നഗരസഭ ജീവനക്കാരും ചേർന്ന്

ഇരുവരെയും വലിയകുന്ന്

താലൂക്കാശുപത്രിയിൽ എത്തിച്ചു.

നീയമപരമായി റോഡ് മുറിച്ചു കടക്കാൻ

അനുവാദമില്ലാത്ത സ്ഥലത്ത്

അലക്ഷ്യമായി കാൽനടയാത്രക്കാരി റോഡു

മുറിച്ചു കടക്കാൻ ശ്രമിച്ചതാണ്

അപകടത്തിന് വഴിയൊരുക്കിയതെന്നും,

ബൈക്ക് യാത്രികൻ ഹെൽമെറ്റ്

ധരിച്ചിരുന്നതിനാൽ തലയ്ക്ക് ഗുരുതര

പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടെന്നും

ദൃക്സാക്ഷികൾ പറഞ്ഞു.


Post a Comment

Previous Post Next Post