കെഎസ്ആർടിസി ബസ് ടിപ്പർ ലോറിയിലിടിച്ചു… പിന്നാലെ വന്ന കാറും കൂട്ടിയിടിച്ച് അപകടം. 10 പേർക്ക് പരിക്കേറ്റു കാസർകോട് : കാസർകോട് കളനാട് കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. 10 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കളനാട് ടൗണിലാണ് ബസും ടിപ്പറും കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ കാറും ലോറിയുടെ പിന്നിലിടിച്ചു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന ടിപ്പർ ലോറിയിലിൽ ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post