താണിപ്പാടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്തൃശ്ശൂർ പട്ടിക്കാട് ദേശീയപാത താണിപ്പാടത്ത്

ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ

അപകടത്തിൽ രണ്ടുപേർക്ക്

ഗുരുതരപരിക്ക്. ആലത്തൂർ സ്വദേശികളായ

ബൈക്ക് യാത്രക്കാരായ ഇവരെ തൃശൂർ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പ്രവേശിപ്പിച്ചു. ഇന്നലെ (ഞായർ) വൈകിട്ട് 3

മണിയോടെയാണ് അപകടമുണ്ടായത്.

തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ കൊടകര

സ്വദേശികളുടെ കാറാണ്

അപകടത്തിൽപ്പെട്ടത്. അപകടകാരണം

വ്യക്തമല്ല. കാറിൽ ഉണ്ടായിരുന്ന

കുടുംബത്തിലെ ഒരാൾക്ക് സാരമായ

പരിക്കുണ്ട്. അപകടത്തിൽപ്പെട്ട കാർ

ദേശീയപാതയോരത്തെ ക്രാഷ് ബാരിയറിൽ

ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ

ബൈക്ക് തെറിച്ച് ഫാസ്റ്റ് ട്രാക്കിൽ പോയി

വീണെങ്കിലും മറ്റു വാഹനങ്ങൾ അതുവഴി

വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് പീച്ചി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് 8289876298

Post a Comment

Previous Post Next Post