തൃശ്ശൂർ പെരുമ്പിലാവ്: കൊരട്ടിക്കരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.
കടവല്ലൂർ സ്വദേശി എടക്കാനം ഇല്ലത്ത് കിഷോറിനാണ് (44) പരിക്കേറ്റത് ഇന്ന് രാത്രി എട്ടരയോടെയാണ് കൊരട്ടിക്കര സെൻററിൽ അപകടം നടന്നത്.
തലയ്ക്കു പരുക്കേറ്റ കിഷോറിനെ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
