ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു

 


തിരുവനന്തപുരം: ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രാവിലെ 11.30ഓടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.

ചിറയിൻകീഴ് കാറ്റാടിമുക്കിലാണ് ബസിന് തീപിടിച്ചത്. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് തീപ്പിടിച്ചത്.

Post a Comment

Previous Post Next Post