ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇന്നലെ മിന്നലേറ്റ് മരിച്ചത് മൂന്നുപേര്‍കോട്ടയം: മുണ്ടക്കയത്ത് മിന്നലേറ്റ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. നിലയ്ക്കല്‍ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന യുവാവിനാണ് തോമരന്‍ പാറ ജംഗ്ഷനില്‍ വെച്ച്‌ മിന്നലേറ്റത്.

ഇന്നലെ കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റുള്ള മൂന്നാമത്തെ മരണമാണ് ഇത്.


ഇന്നലെ വൈകീട്ട് മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. മുണ്ടക്കയം സ്വദേശികളായ സുനില്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് രമേശന്‍. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചു നില്‍ക്കവേ ആയിരുന്നു അപ്രതീക്ഷിതമായി മിന്നലേറ്റത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Post a Comment

Previous Post Next Post