നിയന്ത്രണം തെറ്റിയ കാറിടിച്ച് കുമ്പഴ സ്വദേശി മരിച്ചുഅമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാറിടിച്ച് ഒരാൾ മരിച്ചു. കുമ്പഴ കൊച്ചു കണ്ണേത്ത് റെറ്റി വർഗീസ് (55) ആണ് മരിച്ചത്.ദേശീയ പാതയിൽ വളഞ്ഞ വഴി എസ്.എൻ. കവല ജംഗ്ഷന് സമീപം രാത്രി എട്ടരയോടെയായിരുന്നു അപകടം.ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരു മൊത്ത് ജംഗ്ഷന് സമീപമുള്ള ചായക്കടയിൽ ചായ കുടിക്കാൻ നിർത്തിയിരുന്നു. റെറ്റി വർഗീസ് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ കാർ യാത്രക്കാരനായ മറ്റൊരാൾ കാറെടുത്തപ്പോൾ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ റെറ്റി വർഗീസിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം മോർച്ചറിയിൽ.മാർബിൾ പണിക്കാരായ ഇവർ മൂവരും വളഞ്ഞ വഴിയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്.

Post a Comment

Previous Post Next Post