തൃക്കൂര്‍ പുല്ലുത്തിയില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു വീണുതൃശ്ശൂർ   തൃക്കൂര്‍: പുല്ലുത്തിയില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നുവീണു. പുല്ലുത്തി തെക്കെപുരയ്ക്കല്‍ കാര്‍ത്യായിനിയുടെ ഓടിട്ട വീടാണ് തകര്‍ന്നത്.

ഇന്നലെ പുലര്‍ച്ചയാണ് സംഭവം. കാര്‍ത്യായിനിയും മകനും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സൈമണ്‍ നന്പാടന്‍,വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് അസി. എന്‍ജിനീയര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു. ലൈ ഫ് ഭവന പദ്ധതിയില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് കാര്‍ത്യായിനി.


Post a Comment

Previous Post Next Post