ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


 വയനാട്  കല്ലൂർ: ദേശീയപാത 766 ൽ കല്ലൂർ പാലത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കല്ലുവയൽ മൂത്തത്ത് വീട്ടിൽ മുഹമ്മദ് ഷഹീബ് (31) ആണ് മരിച്ചത്. ഇന്ന്ഉച്ചയ്ക്കാണ് അപകടം. കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കല്ലുവയലിൽ റേഷൻ കട നടത്തുന്ന അബ്ദുൾ റഹ്മാന്റെ മകനാണ് ഷഹീബ്.

Post a Comment

Previous Post Next Post