കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു : നാല് പേരെ രക്ഷപ്പെടുത്തി, അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി



കാസര്‍ഗോഡ്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി.

ഒരാളെ കാണാതായി. കാണാതായ അന്യസംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.


കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അ



ജയ് റെത്തോറിനെ(26)യാണ് കാണാതായത്. അഞ്ചംഗ സംഘമാണ് കീഴൂര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.


കുളിക്കുന്നതിനിടെ ഇവര്‍ തിരയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.


Post a Comment

Previous Post Next Post