കോതമംഗലം> -കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു. .വെള്ളാരംകുത്ത് കത്തിപ്പാറ വനമേഖലയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മൂന്നംഗ സംഘത്തെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
കുട്ടമ്ബുഴ പഞ്ചായത്തിലെ ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നന്‍ (64)ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു . മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്ബുഴ റെയിഞ്ചിലാണ് കത്തിപ്പാറ വനാന്തരം. പൊലീസും വനം വകുപ്പും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
