വേങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്ലടി : എം.സി. റോഡ് വേങ്ങൂരില്‍ ചെറിയ ഭാരവാഹനവും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്.

 


കാലടി : എം.സി. റോഡ് വേങ്ങൂരില്‍ ചെറിയ ഭാരവാഹനവും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്.

ഭാരവാഹനത്തിലുണ്ടായിരുന്ന കൊരട്ടി തിരുമുടിക്കുന്ന് പള്ളിപ്പാടന്‍ വീട്ടില്‍ ജിന്‍സണ്‍ ആന്റണി (33), മൂക്കന്നൂര്‍ തേവരുപറമ്ബില്‍ ടി.കെ. ബിജോ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഭാഗികമായി തകര്‍ന്നു. പരിക്കുകള്‍ ഗുരുതരമല്ല. ഭാരവാഹനം കാലടി ഭാഗത്തേക്കും ബസ് അങ്കമാലി ഭാഗത്തേക്കും പോകുകയായിരുന്നു. വൈകീട്ട് 3.30-ഓടെ വേങ്ങൂര്‍ പെട്രോള്‍ പമ്ബിന് മുന്നിലായിരുന്നു അപകടം.

Post a Comment

Previous Post Next Post