അടിമാലിയിൽ ട്രാവലർ മറിഞ്ഞ് 22 പേർക്ക് പരിക്ക്

 .ഇടുക്കി അടിമാലി: ആനച്ചാലിന് സമീപം 

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. എറണാകുളം പനങ്ങാട് ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ആനച്ചാല്‍ വണ്ടര്‍വാലി പാര്‍ക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള ചുമരിലേക്ക് വാഹനം ഒതുക്കിയതിനാല്‍ വയി അപകടം ഒഴിവാക്കാനായി,.


ട്രാവലറിന്‍റെ ഡ്രൈവര്‍ പാങ്ങാട് ഞാവതടത്തില്‍ സുധന്‍ (56) യാത്രക്കാരായിരുന്ന ചാത്തമ്മ സ്വദേശികളായ രമണി വേലായുധന്‍ (61), പി കെ ശാന്ത (64), അശോകന്‍ (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ് (70), വത്സല (45), ഇന്ദിര (47), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകള്‍ ശ്രീലക്ഷ്മി (7), പി എ രാധ (57), പനങ്ങാട് സ്വദേശികളായ പച്ച (68), അനാമിക (15), അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാറിലേക്ക് സന്ദര്‍ശനത്തിനായി എത്തിയത്. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെ എറണാകുളത്തേക്ക് തിരിച്ച്‌ പോകുന്ന വഴിയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഉടന്‍ ഡ്രൈവര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

Post a Comment

Previous Post Next Post