കുട്ടികളെ ശരീരത്തോട് ചേർത്ത് കെട്ടി:യുവതിയും രണ്ട് കുട്ടികളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു



കൊല്ലം: പുനലൂർ മുക്കടവ് റബ്ബർ പാർക്കിന് സമീപം അജ്ഞാത യുവതിയും രണ്ട് കുട്ടികളും കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് സംഭവം. കുട്ടികളെ ശരീരത്തോട് ചേർത്ത് കെട്ടിയാണ് യുവതി കല്ലടയാറ്റിൽ ചാടിയത്.


യുവതി കല്ലടയാറ്റിൽ ചാടുന്നത് കണ്ട നാട്ടുകാർ പോലീസിലും ഫയർഫോഴ്സിസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സെസെത്തി മൂവരെയും കരയ്ക്കെക്കെത്തിച്ചു. ഏകദേശം ഏഴ് വയസ് തോന്നിക്കുന്ന ആൺകുട്ടിയും, പത്ത് വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയും ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന യുവതിയുമാണ് മരണപ്പെട്ടത്.

ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ

ലഭ്യമായിട്ടില്ല. സ്ത്രിയുടെ ശരീരത്തോട്

രണ്ട് കുട്ടികളെയും ചുറ്റികെട്ടിയ

നിലയിലായിരുന്നു.

മൃതദേഹങ്ങൾ

പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക്

മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു


Post a Comment

Previous Post Next Post