അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

 


കോഴിക്കോട് :ചൊവ്വാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. ബൈപ്പാസ് റോഡ് മാമ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. ഒളവണ്ണ കൊടിനാട്ട്മുക്ക് ചാത്തോത്തറ കിരിനിലം പറമ്പ് സി.എ അസീസിന്റെ മകളും പെരുമണ്ണ വാടിയിൽ പറമ്പ് മനാഫി(ദുബായ്)ന്റെ ഭാര്യയുമായ മറിയം ഗാലിയ (27) ആണ് മരിച്ചത്. സൈബർ പാർക്കിലെ ജോലി സ്ഥലത്തേക്ക് പോകവേ ആണ് അപകടം.

മകൻ. അർഹം, ഉമ്മ.പുതിയപുരയിൽ അയിഷാബി 

Post a Comment

Previous Post Next Post