ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചുദുബായിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിലാണ്​ (27) മരിച്ചത്​. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖിൽ. വളവ്​ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ മറിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ്​ സംഭവമുണ്ടായത്. പഞ്ചാബ്​ സ്വദേശിയായിരുന്നു ഡ്രൈവർ. ഹംപാസ്​ പ്രതിനിധി അലി മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കും.

Post a Comment

Previous Post Next Post