മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്ജിദ്ദ: മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 5 പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ചാണ് അപകടം. മക്കയിലെ കുലൈസിന് സമീപത്ത് വെച്ചായിരുന്നു അപകടം. യാമ്പു റോയൽ കമ്മീഷന് കീഴിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ ജിദ്ദയിലെ കിങ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി..

യാമ്പുവിൽ നിന്നും ഉംറക്ക്പുറപ്പെട്ടവരായിരുന്നു ഇവർ. മലയാളികൾ സഞ്ചരിച്ച കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ട് പേർക്ക് നിസ്സാര പരിക്കേയുള്ളൂ. രണ്ട് പേർ പരിക്കില്ലാതെ രക്ഷപ്പെട്ടു.


വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുറഹ്മാൻ തിരുവനന്തപുരം എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കുലൈസിലെ കെഎംസിസിയുടെ റഷീദ് എറണാകുളവും സംഘവും സഹായത്തിനായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post