നിയന്ത്രണം വിട്ട ജീപ്പ് നിറുത്തിയിട്ട കാറുകളില്‍ ഇടിച്ച് അപകടം



 മലപ്പുറം വണ്ടൂർ നിയന്ത്രണം വിട്ട ജീപ്പ് റോഡരികില്‍ നിറുത്തിയിട്ട കാറുകളില്‍ ഇടിച്ച്‌ കയറി അപകടം. ചെറുകോട് ഭാഗത്തു നിന്നും വണ്ടൂരിലേക്കു വരികയായിരുന്ന ജീപ്പാണ് പള്ളിക്കുന്ന് വച്ച്‌ നിയന്ത്രണം വിട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

വയനാട് പുല്‍പ്പള്ളി സ്വദേശി സ്‌കറിയയുടെ ജീപ്പാണ് നിയന്ത്രണം വിട്ടത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ വണ്ടൂര്‍ നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

ഇടിയേറ്റ രണ്ട് കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അപകടസമയത്ത് കാറുകളില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Post a Comment

Previous Post Next Post