കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട പതിനേഴുകാരന്‍ കരയ്‌ക്കെത്തിച്ച ശേഷം മരിച്ചുപത്തനംതിട്ട:അച്ചന്‍കോവിലാറ്റില്‍ പതിനേഴുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉള്ളന്നൂര്‍ സ്വദേശി ഗീവര്‍ഗീസാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.രണ്ട് മണിക്കൂറോളം വെള്ളത്തില്‍ കിടന്ന കുട്ടിയെ ജീവനോടെ കരക്ക് എത്തിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു.കൂട്ടുകാരുമായി കുളിക്കാന്‍ ഇറങ്ങിയ ഗീവര്‍ഗീസിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.

കൂട്ടുകാരുമായി കുളിക്കാന്‍ ഇറങ്ങിയ ഗീവര്‍ഗീസിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.


പിന്നീട് വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. സംഭവം നടന്ന് രണ്ട് മണിക്കൂറോളം പിന്നിട്ട ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post