മുള വെട്ടുന്നതിനിടെ മിന്നലേറ്റ് വയോധികൻ മരിച്ചു ചെങ്ങന്നൂർ: വീടിനുസമീപം

മുളവെട്ടുന്നതിനിടെ വയോധികൻ മിന്നലേറ്റ്

മരിച്ചു. ചെറിയനാട് അരിയന്നൂർശ്ശേരി

ചിലമ്പോലിൽ കുറ്റിയിൽ വീട്ടിൽ മുരളീധരൻ

പിള്ള(69)യാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട്

നാലരമണിയോടെയാണ് സംഭവം. മുള

വെട്ടുന്നതിനിടെ മിന്നലേറ്റ് തെറിച്ചുവീണ

മുരളീധരൻപിള്ളയ്ക്ക് ബോധം

നഷ്ടപ്പെട്ടിരുന്നു. വീട്ടുകാരും

സമീപവാസികളും ചേർന്ന് അടുത്തുള്ള

സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post