ബസുകള്‍ക്കിടയില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം



തലശേരി:  പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. തിരുവങ്ങാട് ദ്വാരകയില്‍ എം ജി ജയരാജാണ് (63) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടം. കൊട്ടിയൂര്‍ ബസ് നിര്‍ത്തുന്ന ഭാഗത്തുകൂടെ നടന്നുപോവുമ്ബോള്‍ പിന്നാലെ വന്ന ഇരിട്ടി ബസിനിടയില്‍ കുടുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ തലശേരി-ഇരിട്ടി പാതയിലോടുന്ന കഫീല്‍ ബസ് ഡ്രൈവര്‍ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post