കക്കവാരാന്‍ ഇറങ്ങിയ നാല് യുവാക്കള്‍ മുങ്ങി മരിച്ചു



 മംഗളൂറു:ഹരഡി കിണിയറകുദ്രുവില്‍ കക്ക വാരാന്‍ ഇറങ്ങി മുങ്ങി മരിച്ച ബന്ധുക്കളായ നാല് യുവാക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.

ഹൂദെ സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാന്‍ (16),കല്ലിയമ്ബൂര്‍ മിലാഗ്രസ് കോളജ് പി.യു രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ഫൈസാന്‍ (18), ശൃംഗേരി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് സഫ്‌വാന്‍ (20), സെയില്‍സ് മാന്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇബാദ്(25) എന്നിവരാണ് മരിച്ചത്.

തീര്‍ത്ഥഹള്ളിയിലെ ഷഹില്‍ ഖാദര്‍,കൊപ്പയിലെ മാഹിന്‍,അഡ്ഡഗഡ്ഡെയിലെ ഷഹില്‍ എന്നിവര്‍ക്കൊപ്പം ബോട്ടില്‍ കുക്കുഡു കുദ്രുവിലേക്ക് വന്നതായിരുന്നു യുവാക്കള്‍.ബോട്ട് കരയോട് ചേര്‍ന്ന് കെട്ടിയിട്ട ശേഷം കക്ക വാരി നിവര്‍ന്ന് ബോട്ടില്‍ നിറക്കാന്‍ ഇറങ്ങുകയായിരുന്നു.എന്നാല്‍ പ്രതീക്ഷിക്കാത്ത ആഴവും ഒഴുക്കും കാരണം മുങ്ങിപ്പോയി.


Post a Comment

Previous Post Next Post