താമരശ്ശേരിയിൽ ദേശീയ പാതയോരത്ത് വെച്ച് യുവാവിന് പാമ്പുകടിയേറ്റു



കോഴിക്കോട്  താമരശ്ശേരി കാരാടി LIC ഓഫീസിന് സമീപം ദേശീയ പാതയോരത്ത് വെച്ചാണ് പാമ്പുകടിയേറ്റത്.

കൊടുവള്ളി പുതുക്കുടി ക്കണ്ടി റാഷിദ് (27) നാണ് പാമ്പുകടിയേറ്റത്. വാഹനം നിർത്തി സുഹൃത്തിനൊപ്പം റോഡരികിൽ സംസാരിച്ച് നിൽക്കുംമ്പോഴാണ് കടിയേറ്റത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post