ആലുവ: എറണാകുളം ആലുവ ഉളിയന്നൂരിൽ മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുങ്ങലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സീന മുഹമ്മദിന്റെ ഭർത്താവ് മുഹമ്മദ് (51) ആണ് മരിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആലുവ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
