കണ്ണൂർ: കൊളച്ചേരി എടക്കൈത്തോടിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വൈകുന്നേരം 4:30 ഓടെയായിരുന്നു സംഭവം. ചേലേരി ഭാഗത്ത് നിന്നും ഓണപ്പറമ്പ് നാറാത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന KL-07-CL-5099 നമ്പർ ബലേനോ കാറാണ് അപകടത്തിൽപ്പെട്ടത്.
മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള കപ്പാലത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്നും തൊട്ടുതാഴെയുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. മുറ്റത്തെ കോൺക്രീറ്റ് പില്ലറിൽ തട്ടിയാണ് വാഹനം നിന്നതെന്ന് സമീപവാസികൾ പറഞ്ഞു. അപകടസമയത്ത് മുറ്റത്ത് ആളുകൾ ഇല്ലാതിരുന്നതിനാലും പില്ലറിൽ തട്ടി വാഹനം നിന്നതിനാലും വലിയൊരു ദുരന്തമാണ് ഒഴിവായത്. കാറിലുണ്ടായിരുന്നവരും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
