വിഷു ദിനത്തിൽ അപകടമരണം; ഡിവൈഡറിൽ ബൈക്കിടിച്ച് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം
കാസർകോട്: വിഷു ദിനത്തിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശികളായ ശ്രീരാഗ് (24) , സുഹൃത്ത് അരുൺകുമാർ (22) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ മടിക്കൈ അടുക്കത്ത് പറമ്പിൽ വെച്ചായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രി നീലേശ്വരത്തെ സുഹൃത്തിന്റെ വീട്ടിൽ നടന്ന വിഷു ആഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. അടുക്കത്ത് പറമ്പിലെ ഡിവൈഡറിൽ ബൈക്കിടിച്ച് ഓവുചാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.


തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അരമണിക്കൂർ കഴിഞ്ഞാണ് അതുവഴി വന്ന യാത്രക്കാരും സമീപത്തെ വീട്ടിലെ ആൾക്കാരും നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. മൃതദേഹം രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post