ശബരിമല തീര്‍ത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു



ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു.കർണ്ണാടക വിജയനഗർ കുമാർ സ്വാമി (82) ആണ് മരിച്ചത്. 10 ഓളം പേർക്ക് പരിക്ക്.

കോളേരി കൊല്ലൻകവല വളവിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post