താനൂരിൽ ബൈക്കും ലോറിയും കൂട്ടി ഇടിച്ച് വാഹനങ്ങൾക്ക് തീ പിടിച്ച് ഒരാൾ മരണപ്പെട്ടു
മലപ്പുറം താനൂര്‍ സ്‌കൂള്‍പടിയില്‍ വാഹനാപകടം , ബൈക്ക് യാത്രികന് ദാരുണാന്ത്യം , താനൂർ ഭാഗത്തേക്ക്

പോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽനിന്ന്

നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്

ലോറിക്കടിയിൽപ്പെട്ടു. തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറിയിടിച്ചു. ഇതോടെ

ലോറിക്കടിയിൽപ്പെട്ട ബൈക്കിന് തീപ്പിടിക്കുകയും ബൈക്ക് യാത്രികൻ വെന്തുമരിക്കുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും താനൂർ

അഗ്നിരക്ഷാസേന അംഗങ്ങളും ചേർന്നാണ് തീയണച്ചത്. ഒരുകിലോമീറ്ററിനുള്ളിൽ തന്നെ അഗ്നിരക്ഷാനിലയമുള്ളതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലായി. ലോറിയുടെ ഡീസൽടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ തീയണക്കുകയും ചെയ്തു. എന്നാൽ ഇതിനകം ബൈക്ക് യാത്രികന് മാരകമായി

പൊള്ളലേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി നവാസ് (25) എന്ന യുവാവ് ആണ് മരണപെട്ടത്Post a Comment

Previous Post Next Post