കമ്ബനിപടിയില്‍ വാഹനപകടം ബൈക്ക് യാത്രികന്‍ മരണപ്പെട്ടുമലപ്പുറം പടപ്പറമ്ബ് – കുളത്തൂര്‍ റൂട്ടില്‍ പലകപ്പറമ്ബ് കമ്ബനിപടിയില്‍ വാഹനപകടം. അമിത വേഗതയില്‍ വന്ന ടിപ്പറിടിച്ച്‌ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ അല്‍ഷിഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.


അപകടം നടന്ന ഉടന്‍ ടിപ്പര്‍ ഡ്രൈവര്‍ ഇറങ്ങി ഓടി. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.


പലകപ്പറമ്ബ് തോറ സ്വദേശി വലിയപറമ്ബ് കുഞ്ഞി മുഹമ്മദ്‌ എന്നവരുടെ മകന്‍ ഉമ്മറലി (23) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം.


Post a Comment

Previous Post Next Post