കൂത്താട്ടുകുളത്ത് വാഹനാപകടം; ഒരാള്‍ മരണപ്പെട്ടു


എറണാകുളം കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുമ്ബാവൂര്‍ നിന്നും ചെങ്ങന്നൂര്‍ക്ക് പോകുകയായിരുന്ന പാഴ്സല്‍ ലോറി കൂത്താട്ടുകുളം ടൗണില്‍ നിയന്ത്രണംവിട്ട് അപകടത്തില്‍ പെടുകയായിരുന്നു.

ഫുട്പാത്ത് കഴിഞ്ഞ് ഓടയുടെ മുകളിലിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ വച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറും ബൈക്കുമായി 4 വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തിട്ടുണ്ട്.


റോഡരികില്‍ സംസാരിച്ചുകൊണ്ടിരുന്ന കിഴകൊമ്ബ് വട്ടംകുഴിയില്‍ പെരുമ്ബിള്ളി പുത്തന്‍പുരയില്‍ ടി ജെ ജോയി (72), കിഴകൊമ്ബ് ഇരപ്പുങ്കല്‍ രാജു എന്നിവര്‍ക്ക് പരിക്ക് പറ്റി. അപകടത്തെ തുടര്‍ന്ന് രണ്ടുപേരെയും ഉടന്‍തന്നെ കൂത്താട്ടുകുളത്തുള്ള സ്വകാര്യ ഹോസ്പിറ്റല്‍ എത്തിച്ചു.


ഗുരുതരമായി പരിക്ക് പറ്റിയ ടിജെ ജോയിയെ രാജഗിരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ഹോസ്പിറ്റലില്‍ എത്തിയ ഉടന്‍തന്നെ മരണപ്പെടുകയാണുണ്ടായത്.ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന്കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post