ഓടികൊണ്ടിരുന്ന കാറിലേക്ക് പുള്ളിമാൻ ചാടി. കാർ യാത്രക്കാർക്ക് പരിക്ക്; മാൻ ചത്തു

 


വയനാട് മുത്തങ്ങയിൽ ഓടുന്ന കാറിന്റെ ഗ്ലാസിന് മുകളിലേക്ക് പുള്ളിമാൻ ചാടിയതിനെ തുടർന്ന് കാർ യാത്രക്കാർക്ക് പരിക്കേറ്റു. കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേ മാൻ സംഭവ സ്ഥലത്തു വെച്ച് തന്നെ ചത്തു.ഇന്ന് ഉച്ചയോടെ മ സൂർ ഭാഗത്തു നിന്നുംവന്ന കാറാണ് അപകടത്തിൽ പെട്ടത്. മുത്ത ആ ആർ.ടി.ഒ ചെക്ക് പോസ്റ്റിനു സമീപം ദേശീയ പാതയിലാണ് സം ഭവം. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ യാത്രക്കാരെ കല്ലൂർ നിരപ്പത്ത് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ മുത്തങ്ങ ആർടിഒ ചെക്പോസ്റ്റ് എം.വി.ഐ പി.ആർ മധുവിന്റെ നേതൃത്വത്തിലുള്ള സംഘവും, വനം പോലീ സ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post