ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു



അടൂര്‍: അടൂരില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.ഇന്ന് വൈകിട്ട് നാല് മണിയോടെ അടൂര്‍മണ്ണടി റോഡില്‍ ചൂരക്കോട് കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം.

മണക്കാല തൂവയൂര്‍ വടക്ക് ആശലയത്തില്‍ മനു മോഹന്‍ (34) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനുവിന്റെ ബൈക്കിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച്‌ വീണ മനു തല്‍ക്ഷണം മരണമടയുകയായിരുന്നു. 


സെയില്‍സ് എക്‌സിക്യുട്ടീവായിരുന്നു മനുമോഹന്‍. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: പ്രിയങ്ക. മക്കള്‍: കീര്‍ത്തി, അര്‍ജുന്‍

Post a Comment

Previous Post Next Post