പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിതിരുവനന്തപുരം: നാവായിക്കുളത്ത് ക്ഷേത്ര ഉത്സവ ആവശ്യത്തിന് എത്തിയ പവ്വർ യൂണിറ്റ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാവായികുളം ഡീസന്റ് മുക്ക് അയിരമൺനില ടി പി മൺസിലിൽ നഹാസ് (47) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം സമീപത്തെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനം മറിഞ്ഞ് കാലുകൾ വാഹനത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.


സ്ഥലത്തെത്തിയ കല്ലമ്പലം ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺ. പി, ഷജീം വി.എസ്, ശ്രീരാഗ് സി. പി, അരവിന്ദൻ. എം, അനീഷ് എൻ.എൽ, അരവിന്ദ് ആർ, ഹോം ഗാർഡ് സലിം എ. എന്നിവർ സ്ഥലത്തെത്തി. തുടർന്ന്, ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് നഹാസിനെ രക്ഷിച്ചത്. ഇയാളുടെ പരിക്ക് ​ഗുരുതരമല്ലെന്ന് കല്ലമ്പലം ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post