കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു…
  എറണാകുളം മലയാറ്റൂർ: ഒന്നിച്ച് കുളിക്കാനിറങ്ങിയ അ‍ഞ്ച് വിദ്യാർഥികളിൽ ഒരാളുടെ ജീവൻ നഷ്ടമായി. മലയാറ്റൂർ നീലിശ്വരം പഞ്ചായത്തിലെ പെരിയാറിലെ പാറക്കടവിലാണ് അപ്രതീക്ഷത ദുരന്തം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ജഗന്നാഥനാണ് ജീവൻ നഷ്ടമായത്. 5 വിദ്യാർഥികൾ ഒന്നിച്ചായിരുന്നു ഇവിടെ കുളിക്കാൻ വന്നത്. ഇതിൽ 3 പേർ പുഴയിൽ അകപ്പെടുകയായിരുന്നു. മുങ്ങി താണ രണ്ടു പേരെ മിൻ പിടുത്തകാർ രക്ഷപ്പെടുത്തി. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് ജഗന്നാഥനെ കണ്ടെത്തിയത്. അപ്പോഴേക്കും ജഗന്നാഥന്‍റെ ജീവൻ നഷ്ടമായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post