കൊല്ലം:കുടുംബത്തോടൊപ്പം കടലിൽ ഇറങ്ങി തിരയിൽ അകപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഓച്ചിറ മേമന ഷെഹന മൻസിലിൽ രഹ്ന(16)യുടെ മൃതദേഹമാണ്
കുടുംബത്തോടൊപ്പം കടലിൽ ഇറങ്ങിയ രഹ്ന തിരയിൽ അകപ്പെട്ട് കടലിലേക്ക് താഴ്ന്നുപോകുകയായിരുന്നു. ഇന്നലെ രാത്രിയിൽ കാണാതായ രഹ്നയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലഭിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. കടലിലിറങ്ങിയ നാലുപേരും വലിയ തിരയിൽപ്പെടുകയായിരുന്നു. ഓച്ചിറ മേമന സ്വദേശിനിയാണ് രഹ്ന. ഒരു ദിവസം നീണ്ടു നിന്ന തിരിച്ചലിനൊടുവിലാണ് രഹ്ന യുടെ മൃതദേഹം കടലിൽ നിന്ന് ലഭിച്ചത്.
മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് രഹ്ന കഴിഞ്ഞ ദിവസം അഴീക്കൽ തുറമുഖത്ത് എത്തിയത്.
എല്ലാവരും ഒരുമിച്ച് തന്നെയാണ് കടലിൽ ഇറങ്ങി കളിച്ചതും. ഇതിനിടയിൽ കടലിൽ ഇറങ്ങി കളിക്കുന്നതിനിടെ കുടുംബം മുഴുവൻ ഒരു വലിയ തിരയിൽ അകപ്പെടുകയായിരുന്നു. തിരയിൽ നിന്ന് മറ്റുള്ളവർ
രക്ഷപ്പെട്ടുവെങ്കിലും രഹ്നയെ കടലിൽ കാണാതാകുകയായിരുന്നു.
രഹ്നയുടെ മൃതദേഹം ഓച്ചിറ വടക്കേ ജുമാ മസ്ജിദിൽ കബറടക്കും.