പാലക്കുന്നിൽ അപകടത്തിൽപെട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല



കാസർകോട്  പള്ളിക്കര: പിക്കപ്പ്‌ വാനിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരണപ്പെട്ടു.


മാര്‍ച്ച്‌ 3 ന്‌ പാലക്കുന്ന്‌ റോഡരികിലൂടെ നടന്നുപോകു മ്പോഴാണ്‌ അജ്ഞാതനായ
മധ്യവയസ്കനെ പിക്കപ്പ്‌ വാന്‍
തട്ടിയിട്ടത്‌. കാസര്‍കോട്‌ ജനറല്‍ ആശുപ്ര്രിയിലും പിന്നീട്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപ്രതിയിലും ചികിത്സയില്‍ കഴിഞ്ഞു. ഇപ്പോള്‍
അമ്പലത്തറ സ്നേഹാലയ
ത്തിന്റെ പരിചരണയില്‍ കഴിഞ്ഞുവരികയായിരുന്നു. സംസാരിക്കാന്‍ കഴിയാത്ത ആളായതിനാല്‍ പേരും വിലാസവും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ സ്റ്റേഷനില്‍ അറിയിക്കണമെന്ന്‌ ബേക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു

Post a Comment

Previous Post Next Post