മലപ്പുറം മങ്കട : മഞ്ചേരി പന്തല്ലൂർ മലയിൽ 7 പേർക്ക് ഇടിമിന്നലേറ്റു; 4 പേർ മരിച്ചു; അപകടം പന്തല്ലൂർ മല കയറിയപ്പോൾ
വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.
മലപ്പുറം മഞ്ചേരിക്കടുത്ത് വെള്ളില കുരങ്ങൻ ചോലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. നിലവിൽ പരിക്കേറ്റ കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഴയോടൊപ്പം അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നലാണ് ഈ അപകടത്തിന് കാരണമായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെളിമ്പ്രദേശങ്ങളിലും സമയം ചിലവഴിക്കുന്നവർ ഈ മഴക്കാലത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
നമുക്ക് ശ്രദ്ധിക്കാം, ഈ മുൻകരുതലുകൾ പാലിക്കാം:
അപ്രതീക്ഷിത മഴ: മഴക്കാറ് കാണുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കുക.
തുറസ്സായ സ്ഥലങ്ങൾ: ഇടിമിന്നലുള്ള സമയത്ത് മരങ്ങൾക്കടിയിലോ വെളിമ്പ്രദേശത്തോ നിൽക്കുന്നത് ഒഴിവാക്കുക.
ജലാശയങ്ങൾ: കുളങ്ങളിലും പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുന്നത് ഇടിമിന്നൽ സമയത്ത് അത്യന്തം അപകടകരമാണ്.
കുട്ടികളുടെ ശ്രദ്ധയ്ക്ക്: കളിക്കാനിറങ്ങുന്ന കുട്ടികൾക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നൽകുക.
ജാഗ്രതാ നിർദ്ദേശം: കളിസ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ആകാശം മേഘാവൃതമാകുമ്പോഴോ മഴ തുടങ്ങുമ്പോഴോ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ ശ്രദ്ധിക്കുക.
പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ് ഇന്ന് വൈകുന്നേരം 5:30-ഓടെ മിന്നലേറ്റത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെ ഇവർ ഇടിമിന്നലിൽ അകപ്പെടുകയായിരുന്നു
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് ഇതുവരെ വരെ വിവരമില്ലായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്താനായത്.
മലയുടെ ഉൾപ്രദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം വൈകി.
മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മരണപ്പെട്ടവർ
1. റഹീസ് (20)
s/oഅലി
പുതുകൂടി
മലയിൽ വെള്ളില
2. ബഹാസ് (18)
s/o സൈതലവി
കൂരിമണ്ണിൽ പുത്തൻ വീട്ടിൽ
മലയിൽ വെള്ളില
3. സിയാദ് 18
s/o അസീസ്
ആലിക്കാപറമ്പിൽ
മലയിൽ വെള്ളില
4. ഫഹദ് 22
Slo നിസാർ
കറുത്താൻ കുത്ത് .
പരിക്കറ്റവർ👇
റോഷൻ 20
കരുത്താൻ കുത്ത്
ഇഷ്ഹാത്ത് 16
s/o മുസ്താഖ്
