വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ മരിച്ചു, ഭാര്യയടക്കം മൂന്ന് പേര്‍ ചികിത്സയില്‍, ഭക്ഷ്യവിഷബാധയെന്ന് സംശയംതൃശ്ശൂർ അവണൂരില്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. രക്തം ഛര്‍ദിച്ച്‌ അവശനായി എത്തിച്ച ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.


ബാക്കി മൂന്നുപേര്‍ക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. വീട്ടില്‍ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി സ്വകാര്യ മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.

Post a Comment

Previous Post Next Post