തൃശ്ശൂർ കണ്ണാറ. പീച്ചി ഡാം റോഡിൽ വെറ്റിലപ്പാറയിൽ ടോറസ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് സാരമായ പരിക്കേറ്റു. പൊടിപ്പാറ താഴത്ത് പുരക്കൽ ജോബിക്കാണ് (27) പരിക്കേറ്റത്. അപകട വിവരം പറഞ്ഞ ഉടനെ ഓടിയെത്തിയവർ ചേർന്ന് ജോബിയെ തൃശ്ശൂർ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നെഞ്ചിന് സാരമായ പരിക്കുണ്ട്. സ്കൂട്ടറിന് മുന്നിൽ പോയിരുന്ന ടോറസ് ലോറി പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് സ്കൂട്ടർ അതിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണ് അപകട വിവരം അറിഞ്ഞ് ഓടിയെത്തിയ രക്ഷാപ്രവർത്തകർ പറഞ്ഞത്. സ്കൂട്ടറിൽ നിന്ന് നെഞ്ചിടിച്ച് റോഡിലേക്ക് വീണ ജോബിയുടെ ക്രോസ് എല്ലിന് പൊട്ടലുണ്ട്. കാലിന് സാരമായ പരിക്കുണ്ട്. ഒരു പല്ലും അടർന്നു പോയതായി ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. ഒരു രോഗിക്ക് വേണ്ടി രക്തദാനം നടത്തി തിരിച്ചു വരുന്ന വഴിയാണ് ജോബി അപകടത്തിൽ പെട്ടത്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് പീച്ചി ആംബുലൻസ് സർവീസ് തൃശ്ശൂർ പട്ടിക്കാട് 8289876298
