വടകരയിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയിൽവടകര: നഗരസഭയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷ് (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറക്കിലാട്

നിർമാണത്തിലിരിക്കുന്ന വിട്ടിലാണ് ഇന്നു രാവിലെയോടെ മൃതദേഹം കാണപ്പെട്ടത്. ശ്രീജേഷിനെ ഇന്നലെ മുതൽ കാണാതായിരുന്നു.ഇതേതുടർന്ന് ബന്ധുക്കളും നാട്ടുകാരും ഇന്നലെ മുതൽ അന്വേഷണത്തിലായിരുന്നു.

ഇദ്ദേഹത്തിന്റെ ബൈക്ക് അറക്കിലാട്ടെ ഇടവഴിയിൽ കാണപ്പെട്ടതിനെ തുടർന്നുള്ള തെരച്ചലിലാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാർപെന്റർ ജോലി ചെയ്യുന്ന ശ്രീജേഷ് ഈ വീട്ടിന്റെ പ്രവൃത്തിയും ചെയ്തുവരികയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ

പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post