ടി​പ്പ​ർ ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂട്ടിയിടിച്ചു മൂ​ന്നു​പേ​ർ​ക്ക് പരിക്ക്കാസർകോട്   കാ​ഞ്ഞ​ങ്ങാ​ട്: ടി​പ്പ​ർ ലോ​റി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു. പ​റ​ക്ക​ളാ​യി ലെ ​രാ​ഗേ​ഷ് (24), കാ​ലി​ക്ക​ട​വി​ലെ മാ​ധ​വി (44), പ​റ​ക്ക​ളാ​യി​ലെ മാ​ക്കം (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​മ്പ​ല​ത്ത​റ മൂ​ന്നാം​മൈ​ൽ പാ​ണ​ത്തൂ​ർ റോ​ഡി​ൽ ആണ് അ​പ​ക​ടം നടന്നത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ എ​തി​ർ ദി​ശ​യി​ൽ​ നി​ന്നും വ​ന്ന ടി​പ്പ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post