കിണറിൽ വീണ അഥിതി തൊഴിലാളിക്ക് രക്ഷകരായി മലപ്പുറം അഗ്നി രക്ഷാസേന

 


മലപ്പുറം:മലപ്പുറം ഇരുമ്പുഴിയിൽ കിണർ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാൽ വഴുതി കിണറിൽ വീണ പശ്ചിമ ബംഗാൾ സ്വദേശി സലീം നിഗം (34) ത്തെ മലപ്പുറം അഗ്നി രക്ഷാ സേന രക്ഷപെടുത്തി.

ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം.ആനക്കയം പഞ്ചയത്തിൽ അരിപ്പറ്റ സൈഫുള്ള യുടെ വീട്ടിലെ കിണറിലെ വെള്ളം അടിച്ചു കളഞ്ഞു കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ മുകളിൽ എത്തിയപ്പോൾ കാൽ വഴുതി വീണ്ടും 50 അടിയോളം താഴ്ച കിണറ്റിലേക്ക് പതിക്കുകയായിരുന്നു.ഉടനെ വീട്ടുകാർ മലപ്പുറം അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു.

 മലപ്പുറം ഫയർ ഫോയ്‌സ്  സംഭവ സ്ഥലത്തെത്തുമ്പോൾ പാറ നിറഞ്ഞ കിണറിൽ അഥിതി തൊഴിലാളി ഗുരുതര പരിക്കുകളോടെ വീണു കിടക്കുകയായിരുന്നു.രക്ഷിക്കാൻ വേണ്ടി മറ്റൊരു തൊഴിലാളിയും കിണറിൽ ഇറങ്ങിയിരിരുന്നു.ഉടനെത്തന്നെ സേന അംഗമായ എ സ് പ്രദീപ്‌ ഹാർനെസ്സ് ന്റെയും റോപിന്റെയും സഹായത്തോടെ കിണറ്റിൽ ഇറങ്ങി.ഉയരത്തിൽ നിന്നുള്ള വീഴ്ച ആയതിനാൽ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടാവാം എന്ന സംശയത്തിൽ റെസ്ക്യൂ വലയുടെ കൂടെ പലകയിൽ കിടത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കരക്ക് കയറ്റി സേനയുടെ ആംബുലൻസിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എം എച് മുഹമ്മദ്‌ അലി,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ സ് പ്രദീപ്‌,കെ സി മുഹമ്മദ്‌ ഫാരിസ്,അബ്ദുൽ ജബ്ബാർ,വി വിപിൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സി രജീഷ്, പി അഭിലാഷ്,ഹോം ഗാർഡുമാരായ പി രാജേഷ്, വി ബൈജു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




Post a Comment

Previous Post Next Post