മഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു


മലപ്പുറം: മഞ്ചേരിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തെന്നി വീണ് യുവാവ് മരിച്ചു. പുൽപ്പറ്റ ഒളമതിൽ ആലുങ്ങപറമ്പിൽ മേലയിൽ വീട്ടിൽ തേലക്കാടൻ കുഞ്ഞാപ്പുട്ടി ഹാജിയുടെ മകൻ സുഹൈൽ മുബാറഖ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ പൂക്കൊളത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.

തൃപ്പനച്ചിയിലും മഞ്ചേരിയിലും പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരനാണ് സുഹൈൽ. തൃപ്പനച്ചിയിൽ നിന്ന് മഞ്ചേരിയിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയായിരുന്നു അപകടം.

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ റോഡിൽ അടിഞ്ഞുകൂടിയ മണ്ണിൽ സുഹൈൽ ഓടിച്ച ഇലക്ട്രിക്ക് സ്കൂട്ടർ തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ തലയിൽ നിന്ന് ഹെൽമറ്റ് തെറിച്ചുപോയി. തലയുടെ പിൻഭാഗത്ത് സാരമായി പരിക്കേറ്റ സുഹൈലിനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽക്കും.

Post a Comment

Previous Post Next Post