പരപ്പനങ്ങാടി ട്രയിൻ തട്ടി ഒരാൾ മരണപ്പെട്ടു
മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ട്രയിൻ തട്ടി ഒരാൾ മരണപ്പെട്ടു  

കറുത്ത കള്ളി ഷേർട്ടും ഓറഞ്ച് കള്ളി മുണ്ടും ധരിച്ച  ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല പരപ്പനങ്ങാടി  പോലീസിന്റെ നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന,റാഫി ചെട്ടിപ്പടി,റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി പുലർച്ചെ 2 മണിക്കാണ് സംഭവം ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
Post a Comment

Previous Post Next Post