കണ്ടെയ്നർ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് അപകടംതൃശ്ശൂർ പട്ടിക്കാട്. ദേശീയപാത പട്ടിക്കാട് അടിപ്പാതയ്ക്ക് സമീപം കണ്ടെയ്നർ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ പഴയന്നൂർ സ്വദേശി വെള്ളിയോട്ട് വീട്ടിൽ നിതിൻ (33) ന് സാരമായി പരിക്കേറ്റു. ഇയാളെ പീച്ചിസ് ഹോസ്പിറ്റലിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12.40ന് ആണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ നിന്നും സർവ്വീസ് റോഡിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ നിതിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പ്രദേശത്തെ വെളിച്ചക്കുറവും അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു. ഹൈവേ പോലീസും ദേശീയപാത റെസ്ക ടീം അംഗങ്ങളും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post